ഉദ്ഘാടനം നാലിന്
Thursday 02 March 2023 12:45 AM IST
പാലക്കാട്: അഗളി മുക്കാലിയിൽ ആരംഭിക്കുന്ന ചെറുകിട വനവിഭവ സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാലിന് രാവിലെ പത്തിന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനാവും. ബ്ലോക്ക് പ്രസിഡന്റ് മരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, ജ്യോതി അനിൽകുമാർ, രാമമൂർത്തി, ജില്ലാ പഞ്ചായത്തംഗം നീതു, വാർഡംഗം കൃഷ്ണകുമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നോയൽ തോമസ്, ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് മണ്ണാർക്കാട് എഫ്.ഡി.എ ചെയർമാൻ കെ.വിജയാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണ ഉദ്ഘാടനം, പാലക്കാടൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങ് പ്രകാശനം എന്നിവയും മന്ത്രി നിർവഹിക്കും.