കൂടിക്കാഴ്ച നാലിന്

Thursday 02 March 2023 12:01 AM IST

പാലക്കാട്: ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് ഓപ്പറേഷൻ തിയേറ്റർ സഹായിക്കായി നിയമന കൂടിക്കാഴ്ച നടത്തുന്നു. വെറ്ററിനറി നഴ്സിംഗ് സർട്ടിഫിക്കറ്റാണ് യോഗ്യത.

മാർച്ച് നാലിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച നടക്കും. ആലത്തൂർ, ചിറ്റൂർ, ഒറ്റപ്പാലം, പാലക്കാട് എ.ബി.സി കേന്ദ്രങ്ങളിലേക്ക് ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖയുമായി അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 04912520297.