സ്റ്റാർട്ടപ്പ് ഉച്ചകോടി

Wednesday 01 March 2023 6:15 PM IST

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനും രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയും സംഘടിപ്പിക്കുന്ന ഏഴാമത് ഇന്നവേഷൻ ആൻഡ് ഓൺട്രർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെറ്റർ സമ്മിറ്റ് (ഐ.ഇ.ഡി.സി) ശനിയാഴ്ച നടക്കും. കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളേജിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംരംഭകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, നടി പൂർണിമാ ഇന്ദ്രജിത്ത്, കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടർ ഡോ. രേണുരാജ്, ലെനകുമാർ, ശിവാംഗി ജെയിൻ എന്നിവർ പങ്കെടുക്കുമെന്ന് കോളേജ് ഡയറക്ടർ ഫാ. ജോസ് കുറിയേടത്ത് അറിയിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച ഐ.ഇ.ഡി.സി നോഡൽ ഓഫീസർമാർക്കായി ശില്പശാലയും സംഘടിപ്പിക്കും.