ജൻഔഷധി ദിവസ് ആഘോഷങ്ങൾ
Thursday 02 March 2023 12:22 AM IST
കൊച്ചി: ജൻ ഔഷധി ദിവസിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾക്ക് തുടക്കമായെന്ന് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഒഫ് ഇന്ത്യ, ജൻ ഔഷധി കേന്ദ്ര പ്രതിനിധികൾ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെമിനാറുകൾ, ഹെൽത്ത് ക്യാമ്പുകൾ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.
ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഭാതീയ ജൻ ഔഷധി. കേരളത്തിൽ 900ലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഒഫ് ഇന്ത്യ നോഡൽ ഓഫീസർ സന്ദീപ് സിംഗ്, കേരള ഡിസ്ട്രിബ്യൂട്ടർ അജിത്ത് തച്ചോളി, പി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.