ഏജീസ് ഓഫീസ് ചാമ്പ്യൻമാർ
Thursday 02 March 2023 12:02 AM IST
കൊച്ചി: എറണാകുളം ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 41-ാമത് കോറോമാണ്ടൽ സിമന്റ് എലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം ഏജീസ് ഓഫീസ് ചാമ്പ്യന്മാരായി. രാജഗിരി കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആത്രേയി ക്രിക്കറ്റ് ക്ലബ് തൃശൂരിനെ 12 റൺസിനാണ് പരാജയപ്പെടുത്തിയത്. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏജീസ് ഓഫീസിലെ മനു കൃഷ്ണൻ മാൻ ഒഫ് ദി ഫൈനൽസും ആത്രേയ ക്രിക്കറ്റ് ക്ലബിലെ മുഹമ്മദ് ഇനാൻ മികച്ച ഓൾ റൗണ്ടറുമായി. ബി.കെ 55 കണ്ണൂരിലെ സൽമാൻ നിസാർ മികച്ച ബാറ്ററായും ആത്രേയയിലെ ആദിത്യ ബൈജു മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.