അനുമോദനവും യാത്രയയപ്പും

Thursday 02 March 2023 12:05 AM IST
യാത്രയയപ്പ് ചടങ്ങ് എ.ഇ.ഒ വിജയൻ എം ആർ ഉദ്ഘാടനം ചെയ്യുന്നു.

വടകര: ചോമ്പാല സബ്‌ ജില്ലയിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ വിജയൻ.എം.ആർ, അറബിക് അദ്ധ്യാപകരായ സി.എ.കരീം, പി.കെ.കോയ എന്നിവർക്ക് യാത്രയയപ്പും ജില്ലാ അദ്ധ്യാപക അറബി കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള അനുമോദനവും നടന്നു. പി.കെ.മെമ്മോറിയൽ സ്കൂളിൽ നടന്നചടങ്ങ് എ.ഇ.ഒ എം.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഐ.എം.ഇ.ടി ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. വടകര ബി.പി.സി വി.വി വിനോദ് മുഖ്യപ്രഭാഷണം നടത്തി. സുബുലുസ്സലാം ആർ.എം, ടി.മുഹമ്മദ് ഇഖ്ബാൽ, സി.എ.കരിം, പി.കെ.കോയ, സാജിദ്.സി, പി.ഹാരിസ്, നസീമ, ഹഫ്സത്ത്, സക്കീന, അബ്ദുലത്തീഫ്.പി, എൻ.വി.അബ്ദുറഹിമാൻ, അബ്ദുൽ ബാസിത്ത്, അസ്‌ലം, അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.