പാട്ടിമലയും കാന്തള്ളൂരും എൽ.ഡി.എഫ് നിലനിറുത്തി

Thursday 02 March 2023 12:20 AM IST

ശ്രീകൃഷ്ണപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന കടമ്പഴിപ്പുറം പഞ്ചായത്തിലെ പാട്ടിമല,​ വെള്ളിനേഴിയിലെ കാന്തള്ളൂർ വാർഡുകൾ എൽ.ഡി.എഫ് നിലനിറുത്തി.

വെള്ളിനേഴി ഒന്നാംവാർഡായ കാന്തള്ളൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ആർ.സുധ 392 വോട്ടിന് വിജയിച്ചു. ആകെ 582 വോട്ട് നേടി. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ കെ.ശോഭനയ്ക്ക്190 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി രജിത കോതാവിലിന് 141 വോട്ടും ലഭിച്ചു.

കടമ്പഴിപ്പുറം പതിനേഴാം വാർഡ് പാട്ടിമലയിൽ 51 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കുളകുഴി ബാബുരാജ് വിജയിച്ചത്. ആകെ 449 വോട്ട് നേടി. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ബി.ജെ.പി.യുടെ ബാബു വേട്ടേക്കര 398 കോൺഗ്രസ് സ്ഥാനാർത്ഥി മലമ്പള്ളയിൽ ഷിബു 246 വോട്ടും നേടി.