കുടുംബാരോഗ്യ കേന്ദ്രത്തിൽ വീൽചെയർ നൽകി
Thursday 02 March 2023 12:28 AM IST
പയ്യോളി: കുഞ്ഞാലി മരയ്ക്കാർ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് .എസ് വോളന്റിയർമാർ ഇരിങ്ങൽ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റീൽ വീൽ ചെയറും ബ്ലഡ് ഡോണർ ചെയറും നൽകി. എൻ.എസ്.എസ് പയ്യോളി ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.സുനിത ഉപകരണങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ഹമീദ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര, പ്രധാനാദ്ധ്യാപകൻ സുനിൽ.ജി, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി സുമേഷ് പി എം എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹാശിൽ അഹമ്മദ് സ്വാഗതവും വോളന്റിയർ അഫ്ന ബഷീർ നന്ദിയും പറഞ്ഞു.