റെയിൽവേ ഭക്ഷണ കൊള്ളയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സ്‌നേഹ വിരുന്ന്
Thursday 02 March 2023 12:05 AM IST
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യവിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹവിരുന്ന് പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭക്ഷണം വിതരണം ചെയ്ത് നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി.കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി ടി.അതുൽ നന്ദിയും പറഞ്ഞു.