'സർവീസ് ചാർജ് ഈടാക്കരുത്'
Thursday 02 March 2023 12:32 AM IST
കൊച്ചി: കർഷക വിപണികളിൽ നിന്ന് ഒരു ശതമാനം സർവീസ് ചാർജ് ഈടാക്കാനുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്വാശ്രയ കർഷക സ്വതന്ത്ര യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിള ഇൻഷ്വറൻസ്, റിസ്‌ക് ഫണ്ട് എന്നിവ പുന:സ്ഥാപിക്കുക, എസ്.എച്ച്.എം പദ്ധതികൾ വി.എഫ്.പി.സി.കെ വഴി നടപ്പാക്കുക, വി.എഫ്.പി.സി.കെ പർച്ചേയ്‌സ് കമ്മിറ്റിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. സത്താർ, വി.കെ. ചാക്കോ, ടി.എം. ദിവാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.