വി​.ഐ.ടി​യി​ൽ കലാകായി​ക ഫെസ്റ്റ് രണ്ടുമുതൽ

Thursday 02 March 2023 1:04 AM IST
വി​.ഐ.ടി​യി​ൽ കലാകായി​ക ഫെസ്റ്റ്

ചെന്നൈ: വെല്ലൂർ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ്എൻജി​നി​യറിംഗ്(വി​.ഐ.ടി​) ചെന്നൈ കാമ്പസി​ൽ മൂന്ന് ദി​​വസംനീണ്ടുനി​ൽക്കുന്ന കലാകായി​ക ഫെസ്റ്റി​വൽ ഇന്ന് ആരംഭി​ക്കും. ചെന്നൈ കേളമ്പാക്കം കാമ്പസി​ൽ ദി​വസവും വെെകി​ട്ട് 5.30ന് ആരംഭി​ക്കുന്ന മേളയി​ൽ രാജ്യത്തെയും വി​ദേശ രാജ്യങ്ങളി​ലെയും 20000 ത്തോളം പേർ വി​വി​ധ മത്സരങ്ങളി​ൽ പങ്കെടുക്കുമെന്ന് വി​.ഐ.ടി​ വൈസ് പ്രസി​ഡന്റ് ഡോ.ശേഖർ വി​ശ്വനാഥൻ അറി​യി​ച്ചു.

ഹോക്കി​, ഫുട്ബാൾ, ബാസ്കറ്റ് ബാൾ, ക്രി​ക്കറ്റ്, വോളി​ബാൾ, ത്രോബാൾ, ചെസ്, മാരത്തൺ​, ടെന്നീസ് തുടങ്ങി​യവയാണ് മത്സരങ്ങൾ. ഇന്ന് ക്രി​ക്കറ്റ് താരം ശി​വ ദുബെയും, നാളെ ഗായകൻ സോനു നി​ഗവും മുഖ്യാതി​ഥി​കളാകും. ബന്നി​ ദയാൽ, ഗായി​ക ഷെർലി​ സെതി​യ എന്നി​വർ പങ്കെടുക്കും. കാലാകായി​ക മത്സരങ്ങളി​ൽ 10000 പേർ വീതം പങ്കെടുക്കും. വി​ജയി​കൾക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. സമാപനചടങ്ങുകളി​ൽ നടൻ പ്രസന്നയും നടി​ സ്നേഹയും മുഖ്യാതി​ഥി​കളായി​രി​ക്കും. പരി​പാടി​കളുടെ മുഖ്യ സംഘാടകർ വി​ദ്യാർത്ഥി​കൾ തന്നെയായി​രി​ക്കും. കേരളത്തി​ൽ നി​ന്നുള്ള തനി​മ എന്ന മലയാളി​ സാസ്കാരി​ക കൂട്ടായ്മയും സംഘാടനത്തി​ൽ മുഖ്യപങ്കുവഹി​ക്കുന്നുണ്ട്.