തൊട്ടം തൊഴിലാളി മാർച്ച് 22ന്

Thursday 02 March 2023 12:53 AM IST

കൊച്ചി: അടിസ്ഥാന ശമ്പളം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷൻ മസ്ദൂർ ഫെഡററേഷന്റെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ 22ന് തൊഴിൽമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ശമ്പളപരിഷ്‌കരണ കാലാവധി കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. ഇന്നും പൊട്ടിപ്പൊളിഞ്ഞ വീടുകളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രാന്റേഷൻ നയം പ്രഖ്യാപനത്തിൽ ഒതുങ്ങിയതായും തൊഴിലാളികൾ കുറ്റപ്പെടുത്തി. ഫെഡറേഷൻ യോഗം ബി.എം.എസ് ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ ബോർഡ് അംഗവുമായ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ, എൻ.ബി.ശശിധരൻ, സിബി വർഗീസ് എന്നിവർ പ്രസംഗിച്ചു.