മുസിരിസ് പൈതൃക പവിലിയനുകളുടെ ഉദ്ഘാടനം

Thursday 02 March 2023 12:55 AM IST

കൊച്ചി: ബിനാലെയുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ രണ്ടു പ്രത്യേക പ്രദർശന പവിലിയനുകൾ തുറക്കുന്നു. ഇന്നു വൈകിട്ട് അഞ്ചിനു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഫോർട്ടുകൊച്ചി അസോറ ഹോട്ടൽ, കാശി ആർട്ട് കഫെ എന്നിവിടങ്ങളിലെ പവിലിയനുകൾ ഉദ്ഘാടനം ചെയ്യും.

കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എം.ഡിയും മുസിരിസ് പ്രോജക്ട് ഡയറക്ടറുമായ ഡോ. മനോജ് കുമാർ കിനി ആമുഖ പ്രഭാഷണം നടത്തും. ആർക്കിയോളജി വകുപ്പ് വിദ്യാഭ്യാസ ഓഫീസർ കെ.വി. ശ്രീനാഥ്, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ സംസാരിക്കും.

പുരാതന മുസിരിസ് തുറമുഖത്തിന് ലോകത്തെ വിവിധ നഗരങ്ങളുമായി നിലനിന്ന പരസ്പര ബന്ധത്തിന്റെ തെളിവുകളും ഉത്ഖനനത്തിൽ ലഭ്യമായ പുരാവസ്തുക്കളും പവിലിയനിലുണ്ടാകും. രാവിലെ പത്തു മുതലാണ് പ്രദർശനം.