അങ്കണവാടിയുടെ മതിൽ പൊളിച്ചു

Thursday 02 March 2023 12:04 AM IST

തൃക്കാക്കര: അങ്കണവാടി കുട്ടികളുടെ സംരക്ഷണത്തിനായി നിർമ്മിച്ച സംരക്ഷണ മതിൽ പൊളിച്ചു നീക്കാൻ അജ്ഞാതൻ ശ്രമിച്ചതായി പരാതി . തൃക്കാക്കര നഗരസഭ രണ്ടാം വാർഡിലെ അങ്കണവാടിയുടെ സംരക്ഷണ മതിലാണ് ഇന്നലെ രാവിലെ പൊളിച്ചു നീക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയതോടെ ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. മതിൽ പണിത് പൂർത്തിയാക്കിയ ശേഷം കരാറുകാരന് പണം നൽകാതെ നഗരസഭ പൊതുമരാമത്ത് സമിതി നേതൃത്വത്തിൽ തടഞ്ഞുവച്ചിരുന്നു. പിന്നീട് നഗരസഭയിലെ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ അങ്കണവാടിയിൽ വന്നു മതിൽ കണ്ടതിന് ശേഷം കരാറുകാരനെ ഭീഷണിപ്പെടുത്തുകയും മതിൽ പൊളിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നതായി വാർഡ് കൗൺസിലർ അജുന ഹാഷിം പറഞ്ഞു.