അസിസ്റ്റന്റ് സെയിൽസ്മാൻ അനുയോജ്യതാ നിർണയം ഇന്ന്
Thursday 02 March 2023 12:23 AM IST
പത്തനംതിട്ട : ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ. 105/2020) തസ്തികയുടെ 2022 സെപ്തംബർ 15 ന് നിലവിൽ വന്ന സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥികൾക്കായി ജില്ലാ പി.എസ്.സി ഓഫീസിൽ മാർച്ച് രണ്ടിന് അനുയോജ്യതാ നിർണയം (സ്യൂട്ടബിലിറ്റി അസസ്‌മെന്റ്) നടത്തും. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രൊഫൈൽ പരിശോധിക്കുക. ഫോൺ: 0468 2222665.