ഭിന്നശേഷി സൗഹൃദമാക്കണം
Thursday 02 March 2023 12:14 AM IST
കൊച്ചി: വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. പെൻഷൻ വർദ്ധിപ്പിക്കുക, ആശ്വാസകിരണം കുടിശിക വിതരണം ചെയ്യുക, 80 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവരുടെ സ്‌പെഷ്യൽ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യ.ആർ.എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തണൽ പാലിയേറ്റീവ് ചെയർമാൻ എം.കെ. അബുബക്കർ ഫാറൂഖി, പൈലി നെല്ലിമറ്റം, കെ.ഒ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.