സർവകലാശാല അറിയിപ്പുകൾ

Thursday 02 March 2023 12:34 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്. എസ് ബി.എ /ബി.എസ്.സി/ ബി.കോം (റഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി -2021 അഡ്മിഷൻ, സപ്ലിമെന്ററി 2018-2020 അഡ്മിഷൻ, മേഴ്സി ചാൻസ് 2014- 2016 അഡ്മിഷൻ) പരീക്ഷകൾ 13 മുതൽ ആരംഭിക്കും.

 അഞ്ചാം സെമസ്​റ്റർ ബി.പി.എ (ഡാൻസ്) ഡിസംബർ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 8 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10 മുതൽ നടത്തും.

ഏപ്രിൽ 4ന് ആരംഭിക്കുന്ന പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി മേഴ്സി ചാൻസ് പരീക്ഷകൾക്ക് (2011 അഡ്മിഷൻ) പിഴയില്ലാതെ 4 വരെയും 150 രൂപ പിഴയോടെ 8വരെയും 400 രൂപ പിഴയോടെ 10വരെയും അപേക്ഷിക്കാം.

 മാർച്ചിൽ ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ്.സി, ബി കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു, ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആർ) (റഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018- 2020 അഡ്മിഷൻ,​ മേഴ്സി ചാൻസ് 2014 -2016 അഡ്മിഷൻ) മാർച്ച് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 കവിത എൽ, രാഖി ജി.ആർ, നിഖിൽ എസ്, വിനീത വി.കെ,​ പ്രസീത പി, ആശ ബാലചന്ദ്രൻ, അസീൻ രതീശൻ,​ അശ്വതി പി.കെ, റംല കെ, ലക്ഷ്മി രവി,​ സ്​റ്റീഫൻ ജെ,​ നഹി ജെ,​ ശ്വേത എം, നീതു അജയകുമാർ, പി. ഇർഫാൻഖാൻ,​ ഉണ്ണിക്കൃഷ്ണൻ ജി, ഗീതു എം, യമുന പി.വി,​ ക്രിസ്​റ്റൽ ജയ ഇ, റസീമ എസ്.ആർ,​ ഷീന ജോസഫ്, ശരത് ചന്ദ്രൻ ആർ​ എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു.