ഗ്യാസ് വില കൂട്ടൽ കൊള്ള: ചെന്നിത്തല
Thursday 02 March 2023 1:45 AM IST
തിരുവനന്തപുരം: ഗാർഹിക പാചകവാതകത്തിന് 50 രൂപ കൂട്ടിയത് പ്രതിഷേധാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ ഗ്യാസിന്റെയും പെട്രോളിന്റെയും വില വർദ്ധിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ് മോദി സർക്കാർ. ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാരിന്റെ തനിനിറം പുറത്തുവന്നു. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.