പാചക വാതകവില വർദ്ധന യുദ്ധ പ്രഖ്യാപനം: ഹസൻ

Thursday 02 March 2023 12:46 AM IST

തിരുവനന്തപുരം: പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. എണ്ണ കമ്പനികളും കേന്ദ്രസർക്കാരും നടത്തുന്ന പിടിച്ചുപറിയാണിത്. സാധാരണക്കാരന്റെ അടുക്കള അടച്ചുപൂട്ടേണ്ട സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിച്ചു. നികുതി ഭീകരതയാണ് രാജ്യത്ത് ഇപ്പോൾ ഉള്ളതെന്നും ഹസൻ പറഞ്ഞു.