കേന്ദ്രം ജനങ്ങളെ പിഴിയുന്നു: വി.ഡി. സതീശൻ

Thursday 02 March 2023 12:48 AM IST

തിരുവനന്തപുരം: പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ജനങ്ങളെ നിരന്തരമായി പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മേഘായ ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു കേന്ദ്രം. പോളിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന് വില കൂട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഇന്ധനവില കുറയു. സർക്കാർ ജനജീവിതം കൂടുതൽ ദുസഹമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.