ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാൻ കഴിയില്ലെന്ന് സർക്കാർ
Thursday 02 March 2023 1:49 AM IST
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 58 വയസാക്കി ഉയർത്താനാവില്ലെന്ന് സർക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിനു കത്തു നൽകി. പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശ പ്രകാരം 2022 ഒക്ടോബർ 25ന് രജിസ്ട്രാർ ജനറൽ സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്കുവേണ്ടി ജോയിന്റ് സെക്രട്ടറി നൽകിയത്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടാത്ത സാഹചര്യത്തിൽ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം മാത്രമായി ഉയർത്താൻ നിർവാഹമില്ലെന്നു കത്തിൽ പറയുന്നു.