സർക്കാർ നടപടി സ്വാഗതാർഹം: വി. മുരളീധരൻ

Thursday 02 March 2023 12:52 AM IST

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചത് സ്വാഗതാർഹമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. പ്രവാസികളെ പിഴിഞ്ഞല്ല ഖജനാവ് നിറയ്‌ക്കേണ്ടത് എന്നും ഇടതുസർക്കാരിന് വൈകിയായാലും വിവേകം വന്നത് നല്ല കാര്യമെന്നും വി. മുരളീധരൻ പറഞ്ഞു.

പ്രവാസിയുടെ പോക്കറ്റടിക്കുകയല്ല, തനതുവരുമാനം വർധിപ്പിക്കാനുള്ള നയവും നിലപാടുമാണ് കേരള സർക്കാരിന് ഉണ്ടാകേണ്ടതെന്നും കേന്ദ്രമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. പിണറായി വിജയൻ സർക്കാർ തുടരുന്ന
ധൂർത്തും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണം. പ്രവാസി പ്രതിഷേധം വിജയം കണ്ടതിൽ സന്തോഷമുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

Advertisement
Advertisement