വിറകുമായി യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ച്

Thursday 02 March 2023 4:54 AM IST

തിരുവനന്തപുരം: പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിറകുകളുമായി രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡിന് മുകളിലൂടെ വിറകുകൾ രാജ് ഭവന് സമീപത്തേക്കിട്ടു. ഗവർണർക്ക് പ്രതീകാത്മകമായി വിറക് സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. അദാനിയുടെ നഷ്ടം തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിലിണ്ടറിന്റെ രൂപത്തിൽ മോഡി ലൂട്ട്സ് എന്നെഴുതി വിലക്കയറ്റം രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷനായി.