എം.സുകുമാരപിള്ള അനുസ്മരണം നടത്തി
Thursday 02 March 2023 12:07 AM IST
പന്തളം : സി.പി.ഐ നേതാവായിരുന്ന എം.സുകുമാരപിള്ളയുടെ ഒമ്പതാമത് അനുസ്മരണ വാർഷിക ദിനാചരണം സി.പി.ഐ പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജി.ബൈജു അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനകൗൺസിൽ അംഗങ്ങളായ മുണ്ടപ്പളളി തോമസ്, ഡി. സജി, ജില്ല എക്‌സിക്യുട്ടീവ് അംഗം ടി.മുരുകേഷ്, കെ.സോമരാജൻ, എസ്.അജയകുമാർ, രേഖാ അനിൽ, വി.എം.മധു, അഡ്വ.വി.സതീഷ് കുമാർ, ശ്രീനാദേവികുഞ്ഞമ്മ എന്നിവർ പങ്കെടുത്തു.