ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്
Thursday 02 March 2023 12:09 AM IST
പത്തനംതിട്ട : തിരുവല്ല ഗവ.ആയുർവേദ ആശുപത്രിയിൽ പ്ലാൻ ദൃഷ്ടി പദ്ധതിയിൽ ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവിൽ പ്രതിദിനം 1455 രൂപ (പ്രതിമാസം 39,285 രൂപ) നിരക്കിലും ദിവസവേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിലെ ഉദ്യോഗാർത്ഥികൾ ബി.എ.എം.എസ് ആൻഡി എം.ഡി ഉള്ളവരും 56 വയസിൽ താഴെയുള്ളവരും ആയിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷൻ, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും ആയതിന്റെ ഓരോ പകർപ്പും സഹിതം മാർച്ച് മൂന്നിന് രാവിലെ 10ന് ഭാരതീയ ചികിത്സാവകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഫോൺ 8330875203.