ജില്ലാതല ആശ ഫെസ്റ്റ് ശ്രദ്ധേയമായി

Thursday 02 March 2023 12:24 AM IST
ആശ ഫെസ്റ്റ്

കോഴിക്കോട് : ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ വടകര ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ജില്ലാതല ആശ ഫെസ്റ്റ് ശ്രദ്ധേയമായി. നാടൻപ്പാട്ട്, മൈം,സംഘനൃത്തം എന്നീ ഇനങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ 16 ടീമുകൾ ഫെസ്റ്റിൽ മാറ്റുരച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ഡോ.ദിനേഷ് കുമാർ.എ.പി അദ്ധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ എം.എസ്.മാധവിക്കുട്ടി മുഖ്യാതിഥിയായിരുന്നു.

ആശമാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ ഫെസ്റ്റ് സംഘടിപ്പിച്ചത്. നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ഓർക്കാട്ടേരി ബ്ലോക്കും രണ്ടാം സ്ഥാനം ഉള്ള്യേരി ബ്ലോക്കും മൂന്നാം സ്ഥാനം ഒളവണ്ണ ബ്ലോക്കും കരസ്ഥമാക്കി. മൈം മത്സരത്തിൽ ഒന്നാം സമ്മാനം ഓർക്കാട്ടേരി ബ്ലോക്ക് നേടി.രണ്ടും മൂന്നൂം സ്ഥാനങ്ങൾ ചെറുവണ്ണൂർ, മേലടി ബ്ലോക്കുകളും കരസ്ഥമാക്കി. സംഘനൃത്തത്തിൽ വടകര ബ്ലോക്കിനാണ് ഒന്നാം സ്ഥാനം. കോഴിക്കോട് കോർപ്പറേഷൻ രണ്ടാം സ്ഥാനവും കുറ്റിയാടി ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങളിൽ വിജയികളായ ടീമിനെ സംസ്ഥാന തലത്തിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുപ്പിക്കും.

Advertisement
Advertisement