ക്രിസ്‌തുരാജ് സ്‌കൂളിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

Thursday 02 March 2023 12:35 AM IST
ക്രിസ്‌തുരാജ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി ജെ.ചിഞ്ചുറാണി സല്യൂട്ട് സ്വീകരിക്കുന്നു

കൊല്ലം: ക്രിസ്‌തുരാജ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ 12-ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മന്ത്രി ജെ.ചിഞ്ചുറാണി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. നികുതി കാര്യവകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.കെ.സവാദ്, പി.ടി.എ പ്രസിഡന്റ് ആർ.ശിവകുമാർ, കൊല്ലം സിറ്റി എ.ഡി.എൻ ഒ.ബി.രാജേഷ്, പ്രിൻസിപ്പൽ ജി.ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ എ.റോയിസ്റ്റൺ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ കെ.പ്രകാശ്, സുരേഷ് കുമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പ്രവീൺ ജോസഫ് ഡിക്രൂസ്, എൻ.ഡെയ്സി തുടങ്ങിയവർ പങ്കെടുത്തു.

നാല് പ്ലാറ്റൂണുകളിലായി 80 കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച പരേഡ് കമാൻഡർ ആർ.പ്രണവ് രാജ്, പ്ലാറ്റൂൺ ലീഡർമാരായ ശ്രാവൺ കൃഷ്ണ, അഭിനവ് കൃഷ്ണ, ഇ.ആലിഫ് മുഹമ്മദ് ഹഫീസ് , ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുത്ത നിഖിൽ ബെനാൻസ്, പരിശീലനത്തിൽ മികവ് പുലർത്തിയ ഡ്രിൽ ഇൻസ്ട്രക്ടർ കെ.പ്രകാശ്, മികച്ച പ്രവർത്തനം കാഴ്ചവച്ച കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായ പ്രവീൺ ജോസഫ് ഡിക്രൂസ് എന്നിവരെ ആദരിച്ചു.