ഊർജ്ജസംരക്ഷണ ബോധവത്ക്കരണ സെമിനാർ

Thursday 02 March 2023 12:45 AM IST
എസ്.എൻ വനിതാകോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തങ്കശ്ശേരി ഗാന്ധി സേവാസംഘം ലൈബ്രറിയിൽ സംഘടിപ്പിച്ച ഊർജ്ജസംരക്ഷണ ബോധവത്ക്കരണ സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു

കൊല്ലം: ശ്രീനാരായണ വനിതാകോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ ബോധവത്ക്കരണ സെമിനാർ തങ്കശ്ശേരി ഗാന്ധി സേവാസംഘം ലൈബ്രറിയിൽ നടന്നു. ലൈബ്രറി പ്രസിഡന്റ് മാത്യുസിന്റെ അദ്ധ്യക്ഷതയിൽ തങ്കശ്ശേരി ഡിവിഷൻ കൗൺസിലർ ജെ.സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വനിതാകോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ കൺവീനർ നസറത്ത് സംസാരിച്ചു. അസി.പ്രൊഫസറും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസുമായി ഡി.ദേവിപ്രിയ സ്വാഗതവും നാഷണൽ സർവീസ് സ്കീം വോളണ്ടിയർ സെക്രട്ടറി ഗെയ്റ്റി ഗ്രേറ്റൽ നന്ദിയും പറഞ്ഞു. ഇ.എം.സി റിസോഴ്സ് പേഴ്സണും അസി.പ്രൊഫസറുമായ സോനാ ജി. കൃഷ്ണൻ ക്ലാസ് നയിച്ചു. കേരള എനർജി മാനേജ്മെന്റ് സെന്ററും സെന്റർ ഫോർ എൻവയോൺമെന്റൽ ഡെവലപ്മെന്റും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.