കുടിശിക: പെൻഷൻ സംഘടനകളുടെ യോജിച്ച പ്രക്ഷോഭം അനിവാര്യം

Thursday 02 March 2023 12:55 AM IST

കൊല്ലം: രണ്ടു വർഷമായി പെൻഷൻ കുടിശികയും ക്ഷാമാശ്വാസ കുടിശികയും തടഞ്ഞുവച്ചിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ വയോജനദ്രോഹത്തിനെതിരെ എല്ലാ പെൻഷൻ സംഘടനകളുടെയും യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ നടത്തേണ്ട പ്രക്ഷോഭം പോസ്റ്റ്‌ ഓഫീസുകൾക്ക് മുന്നിൽ നടത്തി പ്രതിഷേധത്തിന്റെ വീര്യം കുറയ്ക്കാനുള്ള ചില സംഘടനകളുടെ നീക്കം ഉപേക്ഷിച്ച് യോജിച്ച പാതയിലേക്ക് വരണമെന്ന് യോഗം അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ്‌ എ.എ.റഷീദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ഗോപാലകൃഷ്ണൻ നായർ, ഡി.ചിദംബരൻ, സംസ്ഥാന വനിതാ ഫാറം പ്രസിഡന്റ്‌ എ.നസീം ബീവി, കെ.സി.വരദരാജൻ പിള്ള, കെ.രാജേന്ദ്രൻ പട്ടാഴി, ജി.ബാലചന്ദ്രൻ പിള്ള, എസ്.ഗോപാലകൃഷ്ണപിള്ള, എ.മുഹമ്മദ് കുഞ്ഞ്, ജി.യശോധരൻ പിള്ള, കെ.ആർ.നാരായണപിള്ള, ജി.രാമചന്ദ്രൻ പിള്ള, എൽ.ശിവപ്രസാദ്, മാര്യത്, ജി.അജിത്ത്കുമാർ, എൻ.സോമൻ പിള്ള, സി.എം.മജീദ്, കെ.ഷാജഹാൻ, എസ്.വിജയകുമാരി എന്നിവർ സംസാരിച്ചു.