ബൈബിൾ കൺവെൻഷൻ പന്തലിന് കാൽനാട്ടി
Thursday 02 March 2023 1:06 AM IST
കൊല്ലം: കരിസ്മാറ്റിക് നവീകരണ കൂട്ടയ്മ കൊല്ലം സോണിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ട് വരെ കൊല്ലം ആശ്രാമം മൈതാനത്തിൽ ഫാ.ഡൊമിനിക് വാളന്മന നയിക്കുന്ന കൊല്ലം ബൈബിൾ കൺവെൻഷന് വേണ്ടിയുളള പന്തലിന്റെ കാൽനാട്ടു കർമ്മം, കരിസ്മാറ്റിക് നവീകരണം കൊല്ലം രൂപത ആനിമേറ്ററും ഡയറക്ടറുമായ ഫാ.അനിൽ ജോസ് നിർവഹിച്ചു. മോൺസിയർ ഫ്രെഡിനന്റ് പീറ്റർ, രൂപത കോ- ഓഡിനേറ്റർ ജെ.സിൽവസ്റ്റർ, സെക്രട്ടറി എ.ടൈറ്റസ്, ട്രഷറർ സെബാസ്റ്റ്യൻ സേവ്യർ, വിമൽ ആൽബ്രട്ട്, സിസ്റ്റർ ആൽബർട്ടാമ്മ, എം.എസ്.ജോയ്, പബ്ലിസിറ്റി കൺവീനർ അഗസ്റ്റിൻ തോമസ് എന്നിവർ നേതൃത്വം നൽകി.