ഗ്രീൻ ഫീൽഡ് ഹൈവേ, പത്തനാപുരത്ത് വ്യാപാരികൾ പ്രതിഷേധത്തിൽ
Thursday 02 March 2023 1:18 AM IST
പത്തനാപുരം: ടൗൺ ഉൾപ്പെടെ അപ്രത്യക്ഷമാകും വിധത്തിലുള്ള ഗ്രീൻ ഫീൽഡ് ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് പത്തനാപുരം മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രദേശത്തെ എല്ലാ ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അടിയന്തിരമായി ഇടപെടണമെന്നും മുന്നോട്ട് വരണമെന്നും പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കുവാൻ ഇന്ന് വൈകിട്ട് 3ന് വ്യാപാര ഭവനിൽ കൂടുന്ന ആലോചനാ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ജോജോ കെ ഏബ്രഹാം, ജനറൽ സെക്രട്ടറി ഹാജി എം. റഷീദ് എന്നിവർ അറിയിച്ചു.