നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Thursday 02 March 2023 1:21 AM IST
കൊണ്ടോട്ടി : കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ഏറനാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കൊണ്ടോട്ടി ജനമൈത്രി പൊലീസും സംയുക്തമായി കോടങ്ങാട് ജുമാമസ്ജിദിൽ നിയമ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ നൗഷാദലി ഉദ്ഘാടനം ചെയ്തു.
പള്ളിക്കമ്മിറ്റി സെക്രട്ടറി അബൂബക്കർഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ :മുജീബ് റഹ്മാൻ ക്ളാസെടുത്തു. പാരാ ലീഗൽ വൊളന്റിയർമാരായ റുഖിയ അഷ്റഫ് , കെ.പി.മാധവൻ, ഗഫൂർ അൻസാരി, ആഷിഫ് ഫൈസി എന്നിവർ പ്രസംഗിച്ചു.