ജനസേവ മിഷൻ ആശുപത്രിയിൽ എൻ.ഐ.സി.യു ആരംഭിച്ചു

Thursday 02 March 2023 1:23 AM IST
ആശുപത്രി സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ :മുംതാസ്, സീനിയർ പിഡിയാട്രിഷ്യൻ ഡോ :സജീവൻ എന്നിവർ ചേർന്ന് എൻഐസിയു ഉദ്ഘാടന കർമ്മം നിർവഹിച്ചു

പരപ്പനങ്ങാടി: നവജാത ശിശുക്കൾക്കുള്ള ലെവൽ 1 തീവ്ര പരിചരണ വിഭാഗം ജനസേവ മിഷൻ ആശുപത്രിയിൽ ആരംഭിച്ചു. ആശുപത്രി സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ :മുംതാസ്, സീനിയർ പീഡിയാട്രീഷ്യൻ ഡോ :സജീവൻ എന്നിവർ ചേർന്ന് എൻ.ഐ.സി.യു ഉദ്ഘാടനം നിർവഹിച്ചു. എൻ.ഐ.സി.യു ആരംഭിച്ചതിലൂടെ പ്രസവാനന്തരം നവജാത ശിശുക്കൾക്ക് ഉണ്ടായേകാവുന്ന പ്രാഥമിക പ്രശ്നങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ നൽകാനാകുമെന്ന് ആശുപത്രി ഡയറക്ടേഴ്സ് ഡോ :ആരിഫ്, മുഹമ്മദ് ജുനൈസ്, ഷെഫീഖ് തുടങ്ങിയവർ അറിയിച്ചു.പിഡിയാട്രിഷ്യൻ ഡോ :ഷാനിൽ, മെഡിക്കൽ ഓഫീസർ ഡോ :സൽമാൻ, ഡോ :രേഖ, അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ കൊച്ചുറാണി, അഖിൽ എം. നായർ, ഡോ. വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisement
Advertisement