'സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു, കൂട്ടിയ പെെസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം'; പാചക വാതക വില വർദ്ധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
Thursday 02 March 2023 3:08 PM IST
കൊച്ചി: പാചകവാതക വില വർദ്ധനവിനെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൂട്ടിയ പെെസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ അടച്ച് തീർത്തുവെന്നും അദ്ദേഹം പറഞ്ഞു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു. ഇനി സിറ്റി ഗ്യാസ് ലെെൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഗാർഹിക ആവശ്യങ്ങൾക്കുള്ല പാചകവാതക സിലിണ്ടറിന് ഇന്നലെ 50 രൂപ കൂട്ടിയിരുന്നു. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന് വില 1110രൂപയായി. വാണിജ്യ സിലിണ്ടർ ലഭിക്കാൻ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു.