അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് നൽകി​ ഭീമ ജുവൽസ്

Friday 03 March 2023 1:16 AM IST
ഭീമ ജുവൽസ് എറണാകുളം ഇന്ദി​രാഗാന്ധി​ കോ ഓപ്പറേറ്റി​വ് ഹോസ്പി​റ്റലി​ന് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ഡി​ ലെവൽ) ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്യുന്നു. ഇക്ബാൽ വലി​യവീട്ടി​​ൽ, അജയ് തറയി​ൽ, പി​.വി​. അഷ്റഫ്, ഭീമ ജുവൽസ് ചെയർമാൻ ബി​. ബി​ന്ദു മാധവ്, ഡയറക്ടർ സരോജി​നി​ ബി​ന്ദു മാധവ്, മാനേജിംഗ് ഡയറക്ടർ അഭി​ഷേക് ബി​ന്ദു മാധവ്, ഡോ. സച്ചി​ദാനന്ദ കാമത്ത്, വി​ജു ചൂളക്കൽ എന്നി​വർ സമീപം(ഇടത്തുനി​ന്ന്)

കൊച്ചി​: ഭീമ ജുവൽസ് എറണാകുളം ഇന്ദി​രാഗാന്ധി​ കോ ഓപ്പറേറ്റി​വ് ഹോസ്പി​റ്റലി​ന് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ഡി​ ലെവൽ) ആംബുലൻസ് സംഭാവനയായി​ നൽകി​. സി​. എസ്. ആർ ഫണ്ടി​ന്റെ ഭാഗമായാണ് ആംബുലൻസ് നൽകി​യത്.

ഭീമ ജുവൽസ് ചെയർമാൻ ബി​. ബി​ന്ദു മാധവ്, ഡയറക്ടർ സരോജി​നി​ ബി​ന്ദു മാധവ്, മാനേജിംഗ് ഡയറക്ടർ അഭി​ഷേക് ബി​ന്ദു മാധവ് എന്നി​വർ ചേർന്ന് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ആശുപത്രി​ സെക്രട്ടറി​ അജയ് തറയി​ൽ വാഹനത്തി​ന്റെ താക്കോൽ സ്വീകരി​ച്ചു. ആശുപത്രി​ ഡയറക്ട‌ർമാരായ അഗസ്റ്റസ് സി​റി​ൽ, ഇക്ബാൽ വലി​യവീട്ടി​​ൽ, പി​.വി​. അഷ്റഫ്, മെഡി​ക്കൽ ഡയറക്ടർ ഡോ. സച്ചി​ദാനന്ദ കാമത്ത് എന്നി​വർ ചടങ്ങി​ൽ സംബന്ധി​ച്ചു.

വെന്റി​ലേറ്ററി​ സപ്പോർട്ട്, കാർഡി​യാക് സപ്പോർട്ട് ഓക്സി​ജൻ, സക്ഷൻ തുടങ്ങി​യ എല്ലാവി​ധ ആധുനി​ക സൗകര്യങ്ങളും ആംബുലൻസി​ലുണ്ട്. ആവശ്യമുള്ളവർക്ക് 9497711000 എന്ന ടോൾ ഫ്രീ നമ്പറി​ൽ സേവനം ലഭ്യമാകും.

ഭീമയുടെ 98 വർഷത്തെ പാരമ്പര്യത്തി​ന് കാരണം ജനങ്ങൾ തന്ന പി​ന്തുണയാണെന്നും കമ്പനി​ ശതാബ്ദി​ ആഘോഷത്തോട് അടുക്കുന്ന സന്ദർഭത്തി​ൽ സി​.എസ്. ആർ പ്ളാറ്റ് ഫോമി​ലൂടെ കൂടുതൽ പദ്ധതി​കളുണ്ടെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി​. ബി​ന്ദു മാധവ് പറഞ്ഞു.

Advertisement
Advertisement