എം.ജിയിൽ 44 കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Friday 03 March 2023 1:36 AM IST

കോട്ടയം: എം.ജി സർവകലാശാലയിലെ വിവിധ വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും 2023-24വർഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും എം.ടെക് പ്രോഗ്രാമിനും അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഏപ്രിൽ ഒന്നുവരെ നീട്ടി. എം.ബി.എ പ്രോഗ്രാമുകൾക്ക് മേയ് ഒന്നുവരെ അപേക്ഷിക്കാം. ആകെ 44കോഴ്‌സുകളാണുള്ളത്.

ബിരുദ പരീക്ഷ വിജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ചില കോഴ്‌സുകളിലെ നിശ്ചിത എണ്ണം സീറ്റുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർത്ഥികൾക്കായി നീക്കിവച്ചിട്ടുണ്ട്. കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം. തിരുവനന്തപുരം,കോട്ടയം,എറണാകുളം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിൽ പ്രവേശന പരീക്ഷ നടക്കും.

ഒന്നിലധികം കോഴ്‌സുകൾക്ക് ഓൺലൈനിൽ മുൻഗണനാക്രമത്തിൽ പരമാവധി നാലു കോഴ്‌സുകൾക്കുവരെ അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഫീസ് അടയ്ക്കണം.
www.cat.mgu.ac.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. എം.ബി.എ കോഴ്‌സിന് www.admission.mgu.ac.in വഴിയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ucica.mgu.ac.in വഴിയും അപേക്ഷിക്കാം.

ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുമ്പ് യോഗ്യതാ രേഖകൾ ഹാജരാക്കണം.ഫോൺ:04812733595.

Advertisement
Advertisement