സ്മാർട്ട് ലാബ്‌ ഉദ്ഘാടനം ഇന്ന്

Friday 03 March 2023 12:02 AM IST
സ്മാർട്ട് ലാബ്‌ ഉദ്ഘാടനം

കോഴിക്കോട്‌ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി (എൻ.ഐ.ഇ.എൽ.ഐ.ടി)യുടെ കീഴിൽ ആരംഭിക്കുന്ന സ്‌കിൽഡ് മാൻപവർ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ട്രെയിനിംഗ് (സ്മാർട്ട്) ലാബ്‌ ചാത്തമംഗലത്തെ ക്യാമ്പസിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഐ.ടി മന്ത്രാലയം സെക്രട്ടറി ഡോ. അൽകേഷ് കുമാർ ശർമ ഇന്ന് ഉദ്‌ഘാടനംചെയ്യും. ചിപ് ടു സ്‌റ്റാർട്ട്‌ അപ്‌ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സൗകര്യം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുത്താമെന്ന്‌ എൻ.ഐ.ഇ.എൽ.ഐ.ടി ഡയറക്‌ടർ ഡോ. എസ്‌ പ്രതാപ്‌ കുമാർ, ഡോ. ജയരാജ്‌, രാജേഷ്‌, ശ്രീജിഷ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: https://www.nielit.gov.in/calicut/content/c2s സന്ദർശിക്കാം. ഫോൺ: 9495642541, 9995427802, 9447769756. ഇ–-മെയിൽ: sted@calicut.nielit.in.

Advertisement
Advertisement