മണിനാദം നാടൻ പാട്ട് മത്സരം യുവ ക്ലബ് മണികണ്ഠേശ്വരം ജേതാക്കൾ

Friday 03 March 2023 2:21 AM IST

കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലായുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണി നാദം ജില്ലാതല നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. യുവ ക്ലബ് മണികണ്ഠേശ്വരം ഒന്നാം സ്ഥാനവും മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനവും എ.കെ.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊച്ചാലുമൂട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 250,00, 10,000, 5000 പ്രൈസ് മണിയും ട്രോഫിയും നൽകി. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും ജില്ലാപഞ്ചായത്ത് അംഗം സി.ബാൽഡുവിൻ വിതരണം ചെയ്തു. യുവജനക്ഷേമ ബോർഡ്‌ അംഗം സന്തോഷ് കാല അദ്ധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് കോ-ഓർഡിനേറ്റർ അഡ്വ.എസ്. ഷബീർ സ്വാഗതവും യുവജനക്ഷേമ ബോർഡ് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു നന്ദിയും പറഞ്ഞു. ടീം കേരള ജില്ലാ ക്യാപ്റ്റൻ സാജൻ എസ്. കുമാർ സംസാരിച്ചു.

Advertisement
Advertisement