നീതി സമര സമിതി ധർണ ഇന്ന്

Saturday 04 March 2023 12:01 AM IST

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച വാളയാർ ഇളയ കുഞ്ഞിന്റെ ഓർമ്മ ദിനമായ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നീതി സമര സമിതി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തുന്ന ധർണ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാവ സുരേഷ്, വാസന്തി നടരാജൻ എന്നിവർ പങ്കെടുക്കും.

സംഭവം നടന്ന് ആറുവർഷം കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുത പുറത്ത് വന്നിട്ടില്ലെന്ന് സമര സമിതി ആരോപിച്ചു. വിവിധ ഏജൻസികൾ കേസന്വേഷിച്ചെങ്കിലും നീതി നിഷേധിക്കുക മാത്രമല്ല അട്ടിമറിക്കാനും ശ്രമം നടന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ വാസുദേവൻ, രക്ഷാധികാരി സി.ആർ.നീലകണ്ഠൻ എന്നിവരറിയിച്ചു.