കെ.പി ശശിയെ അനുസ്മരിച്ചു
Saturday 04 March 2023 12:04 AM IST
വടകര: സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി മുൻ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ജോയിന്റ് കൗൺസിൽ നേതാവും ഒഞ്ചിയത്തെ സാമൂഹിക സാംസ്കാരികരംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന കെ.പി ശശിയുടെ ഏഴാം ചരമവാർഷികം ആചരിച്ചു. രാവിലെ കെ.പി ശശിയുടെ ഒഞ്ചിയത്തെ കുറ്റിയിൽപൊയിൽ വീട്ടിലെ സ്മൃതി കുടീരത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന അനുസ്മരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് കെ.ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.സത്യൻ, മണ്ഡലം അസി.സെക്രട്ടറി ഇ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി രാഘവൻ സ്വാഗതം പറഞ്ഞു