വർണക്കൂടാരം ഉദ്ഘാടനം
Saturday 04 March 2023 1:16 AM IST
കൂത്താട്ടുകുളം: മണ്ണത്തൂർ ആത്താനിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് 12 മണിക്ക് അഡ്വ. അനൂപ് ജേക്കബ്ബ് എം.എൽ.എ നിർവഹിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രീ പ്രൈമറി വിഭാഗത്തിനോട് ചേർന്ന് നിർമ്മിച്ച ടോയ്‌ലറ്റിന്റെ സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യമോൾ പ്രകാശ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.