കെ.എസ്.ഒ.എം.പി സംസ്ഥാന സമ്മേളനം ഇന്നുമുതൽ
Saturday 04 March 2023 1:19 AM IST
കൊച്ചി : കൈരളി സൊസൈറ്റി ഒഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ പാത്തോളജിസ്റ്റിന്റെ (കെ.എസ്.ഒ.എം.പി) 19-ാം സംസ്ഥാന സമ്മേളനവും ഒമ്പതാമത് ബിരുദാനന്തര ബിരുദ കൺവെൻഷനും ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കലൂർ പി.ജി.എസ് വേദാന്ത ഹോട്ടലിൽ ഇന്ന് കൺവൻഷനും നാളെ സംസ്ഥാന സമ്മേളനവും നടക്കും. നാളെ രാവിലെ 9.30ന് കേരള ആരോഗ്യ സർവകലാശാല മെഡിക്കൽ ഫാക്കൽറ്റി ഡീൻ ഡോ. എസ്. ശങ്കർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഡോ. നിവേദിത, ഡോ. സി.പി. ആതിര, ഡോ. ലിറ്റു മേരി തമ്പി, ഡോ. രവികുമാർ എന്നിവർ പങ്കെടുത്തു.