ടെക്കികളുടെ കലോത്സവം സമാപിച്ചു

Saturday 04 March 2023 1:23 AM IST
ടെക്കികളുടെ കലോത്സവം സമാപിച്ചു

തൃക്കാക്കര: ഇൻഫോപാർക്ക് കാമ്പസിനെ ആരവങ്ങളിൽ നിറച്ച് പുത്തൻ കലാപ്രതിഭകളെ സൃഷ്ടിച്ച് പ്രോഗ്രസി​വ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ ഐ. ടി ജീവനക്കാരുടെ പ്രഥമ ദേശീയ കലോത്സവമായ "തരംഗ് 2K23" സമാപിച്ചു. പതിനായിരത്തിലധികം പ്രതിഭകൾ മാറ്റുരച്ച കലാമേള പടിയിറങ്ങുമ്പോൾ കഴിഞ്ഞ 12 ദിനരാത്രങ്ങൾ നൽകിയ പുതുമയാർന്ന അനുഭൂതിയുമായി അടുത്ത കലാമേളയ്ക്കായുള്ള കാത്തിരുപ്പിലാണ് ഏവരും. മാർച്ച് 1, 2 തീയതികളിലായി മെഗാ വേദിയിൽ പുലർച്ചയോളം അരങ്ങേറിയ ഇനങ്ങളിൽ ഇൻഫോപാർക്ക് ചരിത്രത്തിൽ ആദ്യമായി വൻ ജനാവലി പങ്കെടുത്തു. രണ്ടാം സ്ഥാനത്തു നിന്നിരുന്ന കീ വാല്യൂ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഏവരെയും ആകാംക്ഷയി​ലാക്കി ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം ഗാഡ്‌ജോൺ .

Advertisement
Advertisement