അനാരോഗ്യം: ഗവർണർ യാത്ര ട്രെയിനിലാക്കി
Saturday 04 March 2023 12:33 AM IST
തിരുവനന്തപുരം: പനിയും ശരീരവേദനയും കാരണം തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്രെയിനിലാക്കി. ശനിയാഴ്ച തൃശൂരിൽ നിന്ന് മടങ്ങാനിരുന്ന അദ്ദേഹം ഇന്നലത്തെ പരിപാടികളെല്ലാം റദ്ദാക്കി ഷാലിമാർ എക്സ്‌പ്രസിൽ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്ത് എത്തി. ഏതാനും ദിവസത്തെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ 12ന് ചെന്നൈയിലേക്ക് പോവും. തിങ്കളാഴ്ച ആറ്രുകാൽ ക്ഷേത്ര ദർശനത്തിന് ഗവർണർ എത്തിയേക്കും.