ജീവിതശൈലി രോഗ സർവേ ആരംഭിച്ചു

Friday 03 March 2023 10:37 PM IST
ജീവിതശൈലി രോഗ സർവേ ആരംഭിച്ചു

ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തും സി.എച്ച്.സി കീച്ചേരിയും സംയുക്തമായി പഞ്ചായത്തിലെ 16 വാർഡുകളിലും ജീവിത ശൈലീ രോഗ സർവേ നടത്തും. ആശാവർക്കർമാർ, ജെ.എച്ച്.എൻമാർ, ജെ.എച്ച്.ഐമാർ തുടങ്ങിയവർ ഓരോ വീടുകളിലുമെത്തി​ സർവേ നടത്തും.

ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ സർവേ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു.

പള്ളിയാംതടത്തിൽ ഇ.എ. സലിമിന്റെ വസതിയിൽ നടന്ന സർവേയി​ൽ ജെ.എച്ച്.എൻ. മഞ്ചു കരുണാകരൻ, ആശാവർക്കർ സുനീറ മജീദ്, ബീന സലിം, ജസ്ന അമീർ , അഫ്റിൻ പി.എ. തുടങ്ങിയവർ സംബന്ധിച്ചു.