മുഖ്യമന്ത്രിക്കെതിരായ കുഴൽനാടന്റെ സഭയിലെ വിവാദ പരാമർശങ്ങൾ നീക്കി

Saturday 04 March 2023 12:00 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ നടത്തിയ പ്രസംഗത്തിലെ മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കി.

.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പ്രതിയും ,മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങൾ കുഴൽനാടൻ പ്രസംഗത്തിൽ ഉദ്ധരിച്ചിരുന്നു. ഇ.ഡി കോടതിയിൽ സമർപ്പിച്ച ഈ റിപ്പോർട്ടിലെ 12 മുതൽ 16 വരെ സീരിയൽ നമ്പരുകളിലുള്ള ഭാഗങ്ങളാണ് സഭാ രേഖയിൽ നിന്ന് നീക്കിയത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തുന്ന പരാമർശങ്ങളാണ് റിപ്പോർട്ടിലെ ഈ ഭാഗങ്ങളിൽ. കുഴൽനാടൻ തന്റെ പ്രസംഗത്തിൽ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളുദ്ധരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുമായി കൊമ്പു കോർക്കുന്ന സ്ഥിതിയുണ്ടായത്. ആരോപണങ്ങൾ പച്ചക്കള്ളമെന്ന് പറഞ്ഞ് നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളിൽ പലപ്പോഴും ക്ഷുഭിതനായി. കോടതിയുടെ പരിഗണനയിലിരിക്കുന്ന റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിലുന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ,ഇത് സഭാരേഖയിൽ പാടില്ലെന്നും നിയമമന്ത്രി പി. രാജീവ് സഭയിലുന്നയിച്ചിരുന്നു. പരിശോധിക്കാമെന്ന് സ്പീക്കർ അപ്പോൾ വ്യക്തമാക്കി. എങ്കിലും ആദ്യ ദിവസങ്ങളിൽ മുഴുവൻ ഭാഗങ്ങളും രേഖയിലുണ്ടായിരുന്നു.

​ ​കേ​ന്ദ്ര​ ​അ​വ​ഗ​ണ​ന​ ​-​--

പ്ര​മേ​യ​ത്തെ​ ​ചൊ​ല്ലി​യും ഭ​ര​ണ​-​ ​പ്ര​തി​പ​ക്ഷ​ ​പോ​ര്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തോ​ടു​ള്ള​ ​കേ​ന്ദ്ര​ ​അ​വ​ഗ​ണ​ന​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഭ​ര​ണ​ക​ക്ഷി​യി​ൽ​ ​നി​ന്ന് ​സി.​എ​ച്ച്.​ ​കു​ഞ്ഞ​മ്പു​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യ​ത്തി​ന്മേ​ൽ​ ​ഭ​ര​ണ​-​ ​പ്ര​തി​പ​ക്ഷ​ ​വാ​ക്പോ​ര്. വി.​ ​ജോ​യി​ക്ക് ​വേ​ണ്ടി​യാ​ണ് ​കു​ഞ്ഞ​മ്പു​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഇ​ത് ​ഔ​ദ്യോ​ഗി​ക​പ്ര​മേ​യ​മാ​യി​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​രാ​ത്ത​ത് ​ബി.​ജെ.​പി​യും​ ​സി.​പി.​എ​മ്മും​ ​ത​മ്മി​ലെ​ ​അ​ന്ത​ർ​ധാ​ര​ ​കാ​ര​ണ​മാ​ണെ​ന്ന് ​പ്ര​മേ​യ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​അ​വ​ത​രി​പ്പി​ച്ച് ​സം​സാ​രി​ച്ച​ ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​പ്ര​മേ​യ​ത്തി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​പു​റ​ത്തു​പ​റ​യാ​ൻ​ ​ധ​ന​മ​ന്ത്രി​ക്ക് ​ച​ങ്കു​റ​പ്പി​ല്ല.​ 2008​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​നും​ ​മ​ന്ത്രി​മാ​രും​ ​ചേ​ർ​ന്ന്യു.​പി.​എ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ഡ​ൽ​ഹി​യി​ൽ​ ​സ​മ​രം​ ​ചെ​യ്ത​ത് ​പോ​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​മ​ന്ത്രി​സ​ഭ​ ​ത​യാ​റാ​കു​മോ​യെ​ന്നും​ ​അ​നി​ൽ​കു​മാ​ർ​ ​ചോ​ദി​ച്ചു. എ​ന്നാ​ൽ,​ ​സ​ഭാ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​ഒ​രു​ ​ശ്ര​ദ്ധ​യു​മി​ല്ലാ​ത്ത​തി​ന് ​തെ​ളി​വാ​ണ് ​ഈ​ ​ആ​രോ​പ​ണ​മെ​ന്ന് ​ധ​ന​മ​ന്ത്രി​ക്ക് ​പ​ക​രം​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞു.​ ​ആ​റ് ​മാ​സം​ ​മു​മ്പ് ​ത​ന്നെ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ച​ട്ടം​ 300​ ​പ്ര​കാ​ര​മു​ള്ള​ ​വി​ശ​ദ​മാ​യ​ ​പ്ര​സ്താ​വ​ന​ ​ധ​ന​മ​ന്ത്രി​ ​ന​ട​ത്തി​യ​താ​ണ്.​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​മേ​യം​ ​അം​ഗീ​ക​രി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​അ​യ​ച്ച് ​കൊ​ടു​ത്തി​ട്ടു​മു​ണ്ട്. കേ​ന്ദ്ര​ ​അ​വ​ഗ​ണ​ന​യെ​പ്പ​റ്റി​ ​സ​ർ​ക്കാ​രും​ ​ഇ​ട​തു​പ​ക്ഷ​വും​ ​മാ​ത്ര​മാ​ണ് ​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ഇ​തു​വ​രെ​ ​മി​ണ്ടാ​തി​രു​ന്ന​ ​പ്ര​തി​പ​ക്ഷം​ ​ഇ​പ്പോ​ൾ​ ​ഒ​ഴു​ക്കു​ന്ന​ത് ​മു​ത​ല​ക്ക​ണ്ണീ​രാ​ണ്.​ ​ജി.​എ​സ്.​ടി​ ​ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ർ​മ​ല​ ​സീ​താ​രാ​മ​നി​ൽ​ ​നി​ന്ന് ​യു.​ഡി.​എ​ഫ് ​ആ​ഗ്ര​ഹി​ച്ച​ ​ഉ​ത്ത​രം​ ​കൊ​ല്ലം​ ​എം.​പി​ ​ചോ​ദി​ച്ച് ​വാ​ങ്ങി​യ​താ​ണ് ​നി​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​അ​ന്ത​ർ​ധാ​ര​ ​എ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​കെ.​യു.​ ​ജ​നീ​ഷ് ​കു​മാ​ർ,​ ​ഇ.​കെ.​ ​വി​ജ​യ​ൻ,​ ​എ.​കെ.​എം.​ ​അ​ഷ​റ​ഫ് ​എ​ന്നി​വ​രും​ ​സം​സാ​രി​ച്ചു. ന്യൂ​ന​പ​ക്ഷ​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ ​നി​റു​ത്ത​ലാ​ക്കി​യ​ ​കേ​ന്ദ്ര​ ​നി​ല​പാ​ടും​ ​സ്കോ​ള​ർ​ഷി​പ്പ് ​വി​ത​ര​ണ​ത്തി​ലെ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ലം​ഭാ​വ​വും​ ​തി​രു​ത്താ​നാ​വ​ശ്യ​പ്പെ​ട്ട് ​എ​ൻ.​ ​ഷം​സു​ദ്ദീ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യം​ ​തു​ട​ർ​ ​ച​ർ​ച്ച​യ്ക്കാ​യി​ ​മാ​റ്റി.