കോൺഗ്രസിൽ യൂസ് ആൻഡ് ത്രോ സംസ്കാരം: എം.കെ.രാഘവൻ എം.പി

Saturday 04 March 2023 12:00 AM IST

കോഴിക്കോട്: ശശി തരൂർ എം.പി സംസ്ഥാനത്തുടനീളം നടത്തിയ യാത്രയുമായി ബന്ധപ്പട്ട് പോർ മുഖം തുറന്ന എം.കെ. രാഘവൻ എം.പി, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചു. കോൺഗ്രസിൽ യൂസ് ആൻഡ് ത്രോ സംസ്കാരമാണെന്നും, വിമർശനമോ വിയോജിപ്പോ പറ്റാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് മുൻ മന്ത്രി അഡ്വ. പി ശങ്കരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യവെ, വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ എന്നിവരുൾപ്പടെയുള്ള വേദിയിലായിരുന്നു എം.കെ. രാഘവന്റെ വിമർശനം. സ്ഥാനം വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നതാണ് കോൺഗ്രസിലെ അവസ്ഥ. പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവണം. രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാൻ ആരും തയ്യാറല്ല. .

സമീപകാലത്ത് ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിച്ചിരുന്നു. ഒരാളോടും നേതൃത്വത്തിന് പ്രതിബദ്ധതയില്ല. പാർട്ടിയെ എങ്ങനെ തിരിച്ചു കൊണ്ടുവരണമെന്ന് നേതൃത്വം തീരുമാനിക്കണം. ഇപ്പോഴത്തെ പരാജയത്തിന് കാരണം അണികളല്ല, നേതാക്കളാണ്. ലീഗിൽ പോലും തിരഞ്ഞെടുപ്പ് നടന്നു. ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസിൽ എത് കാലം വരുമെന്നറിയില്ല. അർഹതയുള്ളവർ പുറത്ത് നിൽക്കുകയാണ്. സ്വന്തക്കാർക്കുള്ള ലിസ്റ്റ് ഉണ്ടാക്കലാണ് അപ്പുറത്ത്. പാർട്ടിയിൽ ഗുണകരമായ മാറ്റങ്ങൾക്ക് അർഹരായവരെ കൊണ്ടുവരുന്നില്ലെങ്കിൽ നാളെത്തെ അവസ്ഥ എന്താവും. പട്ടിക ഒന്നിച്ച് പ്രഖ്യാപിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇന്നതല്ല അവസ്ഥ. ഇതു വരെ കെ.പി.സി.സി ലിസ്റ്റ് വന്നിട്ടില്ല. ഇപ്പോൾ ഓരോരുത്തരെയായി ഫോണിൽ വിളിച്ച് നിങ്ങൾ കെ.പി.സി.സി അംഗമാണെന്ന് പറയുന്നു..പാർട്ടിയിൽ പുകഴ്ത്തൽ മാത്രമായോ?.വി.എം സുധീരനെ പോലെയുള്ളവരെ പാർട്ടിയുടെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരണം. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന നേതാവല്ല സുധീരനെന്നും രാഘവൻ പറഞ്ഞു.

റിപ്പോർട്ട് തേടി

കെ.പി.സി.സി. നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എം.പിയുടെ വിമർശനത്തിൽ

പ്രസിഡന്റ് കെ.സുധാകരൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റിനോട് റിപ്പോർട്ട് തേടി.

'​എം.​കെ.​ ​രാ​ഘ​വ​ന്റെ പ​രാ​മ​ർ​ശം​ ​അ​നു​ചി​തം'

■​കെ.​പി.​സി.​സി​ക്ക് ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​റി​പ്പോ​ർ​ട്ട് തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​എം.​കെ.​ ​രാ​ഘ​വ​ൻ​ ​എം.​പി​ ​ഉ​ന്ന​യി​ച്ച​ ​പ​ര​സ്യ​ ​വി​മ​ർ​ശ​നം​ ​അ​നു​ചി​ത​വും​ ,​പാ​ർ​ട്ടി​ ​അ​ണി​ക​ളു​ടെ​ ​ആ​ത്മ​വി​ശ്വാ​സം​ ​ത​ക​ർ​ക്കു​ന്ന​തു​മാ​ണെ​ന്ന് ​കാ​ണി​ച്ച് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​പ്ര​വീ​ൺ​കു​മാ​ർ​ ​കെ.​പി.​സി.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ . രാ​ഘ​വ​ൻ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​ക്ലി​പ്പിം​ഗും​ ​കൈ​മാ​റി. രാ​ഘ​വ​ന്റെ​ ​വി​മ​ർ​ശ​നം​ ​ച​ർ​ച്ച​യാ​യ​തി​ന് ​പി​ന്നാ​ലെ,​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നോ​ട് ​അ​ടി​യ​ന്ത​ര​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​രു​ന്നു. രാ​ഘ​വ​ൻ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗം​ ​അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​പാ​ർ​ട്ടി​ ​വേ​ദി​യി​ൽ​ ​പ​റ​യേ​ണ്ട​ ​കാ​ര്യ​ങ്ങ​ളാ​ണ് ​അ​ദ്ദേ​ഹം​ ​പ​ര​സ്യ​മാ​യി​ ​പ​റ​ഞ്ഞ​ത്.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​നേ​തൃ​ത്വം​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു..​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​തു​ട​ർ​ന​ട​പ​ടി​ ​സം​ബ​ന്ധി​ച്ച് ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​തീ​രു​മാ​ന​മെ​ടു​ക്കും.

യൂ​ത്ത് ​കോ​ൺ.​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് എ​തി​രാ​യ​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​എ​ൻ.​എ​സ്.​ ​നു​സൂ​റി​നും​ ​എ​സ്.​എം.​ ​ബാ​ലു​വി​നു​മെ​തി​രെ​ ​കൈ​ക്കൊ​ണ്ട​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​പി​ൻ​വ​ലി​ച്ചു. വി​മാ​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ണ്ടാ​യ​ ​പ്ര​തി​ഷേ​ധ​സം​ഭ​വ​ത്തി​ലെ വാ​ട്ട്സ്ആ​പ്പ് ​ചാ​റ്റ് ​ചോ​ർ​ച്ച​യെ​യും​ ​പാ​ല​ക്കാ​ട് ​ചി​ന്ത​ൻ​ശി​ബി​രി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​പ​രാ​തി​യെ​യും​ ​പ​റ്റി​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ക​മ്മി​ഷ​ൻ​ ​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ൻ.​എ​സ്.​ ​നു​സൂ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ന് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​ആ​ ​ക​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​ത് ​അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രേ​ഖാ​മൂ​ലം​ ​നേ​ര​ത്തേ​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​വം​ബ​റി​ൽ​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ച്ചെ​ങ്കി​ലും​ ​അ​തി​ന്റെ​ ​ക​ത്ത് ​പു​റ​ത്തു​വി​ടാ​തെ​ ​വ​ച്ചെ​ന്ന​ ​ആ​ക്ഷേ​പം​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​രൂ​ക്ഷ​മാ​യ​ ​വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി.​ ​ശ​ശി​ ​ത​രൂ​രി​നെ​ ​പി​ന്തു​ണ​ച്ച് ​എ​ ​വി​ഭാ​ഗ​ക്കാ​ര​നാ​യ​ ​എ​ൻ.​എ​സ്.​ ​നു​സൂ​ർ​ ​പ​ര​സ്യ​മാ​യി​ ​രം​ഗ​ത്ത് ​വ​ന്ന​താ​ണ് ​സ്ഥി​തി​ഗ​തി​ക​ൾ​ ​വ​ഷ​ളാ​ക്കി​യ​ത് ​എ​ന്ന​ ​ആ​ക്ഷേ​പ​വു​മു​ണ്ട്. ഇ​പ്പോ​ൾ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ് ​നേ​രി​ട്ടി​ട​പെ​ട്ട് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പു​ഷ്പ​ല​ത​യെ​ക്കൊ​ണ്ട് ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ച്ചു​ള്ള​ ​ക​ത്തി​റ​ക്കി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഷാ​ഫി​ ​പ​റ​മ്പി​ലി​ന് ​ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.