മാധവമുദ്ര പുരസ്‌കാരം മധുസൂദനൻ നായർക്കും ആലങ്കോട് ലീലാകൃഷ്ണനും

Saturday 04 March 2023 12:00 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 2021ലെ മാധവമുദ്ര പുരസ്‌കാരത്തിന് പ്രൊഫ. മധുസൂദനൻ നായരും 2022ലെ പുരസ്കാരത്തിന് ആലങ്കോട് ലീലാകൃഷ്ണനും അർഹരായി.
25,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.18ന് തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മാധവസാഹിത്യ സന്ധ്യയിൽ പുരസ്‌കാരം നൽകും. പ്രഭാവർമ്മ ചെയർമാനും ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, എ.ജി ഒലീന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Advertisement
Advertisement