ഇ.പിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം:കെ. സുധാകരൻ

Saturday 04 March 2023 12:00 AM IST

തിരുവനന്തപുരം: വൈദേകം റിസോർട്ടിനെതിരെ ഉയർന്ന ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കൺവീനറുമായ ഇ.പി. ജയരാജനെതിരെ വിജിലൻസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അടിയന്തരമായി കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.

കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്റെ മറവിൽ വിദേശത്തുനിന്ന് കോടികൾ ഒഴുകിയെത്തിയെന്ന പരാതി ഇ.ഡിക്കു മുന്നിലുണ്ട്. റിസോർട്ടിൽ പണം മുടക്കിയ 20പേരുടെ വിവരങ്ങളും ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. അതു പരിശോധിച്ചാൽ കേസെടുക്കാതിരിക്കാനാവില്ല. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വൈദേകം റിസോർട്ടിന്റെ പണി തുടങ്ങിയതും നിക്ഷേപങ്ങൾ ഒഴുകിവന്നതും. കുടുംബവക റിസോർട്ടിനുവേണ്ടി നടത്തിയ ഇടപെടൽ അഴിമതിയുടെ പരിധിയിൽ വരുന്നതിനാൽ കേസെടുക്കേണ്ടി വരും.

ലൈഫ് മിഷൻ കേസിൽ ഇനിയും ചീഞ്ഞുനാറാതിരിക്കണമെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

വൈ​ദേ​കം​ ​നി​ക്ഷേ​പ​ക​രെ തേ​ടി​ ​ഇ.​ഡി​ ​ക​ണ്ണൂ​രി​ലേ​ക്ക്

ക​ണ്ണൂ​ർ​:​ ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗ​വും​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റു​മാ​യ​ ​ഇ.​പി.​ജ​യ​രാ​ജ​ന്റെ​ ​ഭാ​ര്യ​ക്കും​ ​മ​ക​നും​ ​നി​ക്ഷേ​പ​മു​ള്ള​ ​വൈ​ദേ​കം​ ​റി​സോ​ർ​ട്ടി​നാ​യി​ ​നി​ക്ഷേ​പി​ച്ച​വ​രു​ടെ​ ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്താ​ൻ​ ​ഇ.​ഡി​ ​ക​ണ്ണൂ​രി​ലേ​ക്ക്.​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​ണ് ​റി​സോ​ർ​ട്ടി​ലെ​ ​നി​ക്ഷേ​പ​ക​ർ.​ ​ഇ​വ​രു​ടെ​ ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്ത​ണ​മെ​ന്ന് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റി​ന് ​പ​രാ​തി​ ​ന​ൽ​കി​യ​ ​കൊ​ച്ചി​ ​സ്വ​ദേ​ശി​യാ​യ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​എം.​ആ​ർ.​ ​അ​ജ​യ​ൻ​ ​പ​ണം​ ​നി​ക്ഷേ​പി​ച്ച​ 20​ ​പേ​രു​ടെ​ ​ലി​സ്റ്റും​ ​കൈ​മാ​റി​യി​രു​ന്നു. റി​സോ​ർ​ട്ടി​ന്റെ​ ​മ​റ​വി​ൽ​ ​അ​ന​ധി​കൃ​ത​ ​പ​ണ​മി​ട​പാ​ട് ​ന​ട​ന്ന​താ​യാ​ണ് ​ഇ.​ഡി​ക്ക് ​ല​ഭി​ച്ച​ ​പ​രാ​തി.​ ​ഇ.​പി.​ ​ജ​യ​രാ​ജ​ന്റെ​ ​ഭാ​ര്യ​ ​പി.​കെ.​ഇ​ന്ദി​ര​ 80​ ​ല​ക്ഷ​വും​ ​മ​ക​ൻ​ ​പി.​കെ.​ ​ജ​യ്‌​സ​ൺ​ 10​ ​ല​ക്ഷ​വും​ ​നി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ​ഇ.​ഡി​ക്ക് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.​ ​ക​ണ്ണൂ​ർ​ ​താ​ണ​ ​സ്വ​ദേ​ശി​യാ​യ​ ​മു​ഹ​മ്മ​ദ് ​അ​ഷ്റ​ഫ് ​മൂ​ന്നു​കോ​ടി​ ​രൂ​പ​ ​നി​ക്ഷേ​പി​ച്ച​താ​യും​ ​ഇ​യാ​ൾ​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​അ​ല്ലാ​തെ​ ​ക​ള്ള​പ്പ​ണം​ ​ന​ല​കി​യെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.