ഷുഹൈബ് വധക്കേസിൽ മുഖ്യമന്ത്രി, സി.ബി.ഐയെ എതിർത്തത് പൊലീസിനെ പിന്തുണയ്ക്കാൻ

Saturday 04 March 2023 12:00 AM IST

തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന് ടി.സിദ്ദിഖിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ എതിർത്തത് ഏതെങ്കിലും പ്രതികളെ രക്ഷിക്കാനല്ല, കേരള പൊലീസിന്റെ പ്രവർത്തനത്തിന് പിന്തുണ നൽകാനാണെന്നും വിശദീകരിച്ചു.

ഒന്നും ഭയക്കാനില്ലെങ്കിൽ സുപ്രീംകോടതിയിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാതിരിക്കാൻ സർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വെല്ലുവിളിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

രാഷ്ട്രീയം എന്താണെന്ന് നോക്കിയല്ല പൊലീസ് അന്വേഷണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ ആരും മജിസ്‌ട്രേട്ട് കോടതിയിലുൾപ്പെടെ ഒരു പരാതിയും നൽകിയില്ല. പിന്നീടാണ് മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അസിഫ്‌ അലിയുടെ നേതൃത്വത്തിൽ ഷുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അന്ന് സി.ബി.ഐ അന്വേഷണം ജസ്റ്റിസ് കമാൽപാഷ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കേസിന്റെ ഒരു കാര്യവും പരിഗണിക്കാതെയാണ് സി.ബി.ഐ അന്വേഷണ ഉത്തരവിട്ടതെന്ന്, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയും കേസിൽ ഇടപെട്ടില്ല. ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും അറസ്റ്റുചെയ്യാനായി. സി.പി.എം നിയന്ത്രിക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ ഫേസ്ബുക്ക് പരാമർശങ്ങളാണ് പുതിയ സംഭവമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. കൊലചെയ്തവരും ചെയ്യിച്ചവരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ പിടിക്കപ്പെട്ടവരെല്ലാം സി.പി.എം ക്വട്ടേഷൻ സംഘാംഗങ്ങളാണ്. താൻ വായ് തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാവില്ലെന്നു പറഞ്ഞത് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയാണ്. പുതിയ വെളിപ്പെടുത്തൽ വന്നാൽ പുതിയ അന്വേഷണത്തിലേക്ക് പോകണം. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉടമയെ പ്രതിയാക്കിയില്ലെന്നതുതന്നെ സംശയകരമാണ്. എല്ലാത്തിനും പിന്തുണ നൽകുന്നത് ഡി.വൈ.എഫ്.ഐയാണ്. നാടുമുഴുവൻ അറിഞ്ഞ പുതിയ വെളിപ്പെടുത്തൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിഞ്ഞില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. ക്രിമിനൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഈ സർക്കാർ ബോംബ് എറിയുന്നവർക്കെതിരെയല്ല, പുസ്തകം വായിക്കുന്നവർക്കെതിരെയാണ് യു.എ.പി.എ ചുമത്തുന്നത്. പി. ജയരാജന്റെ ഒഫീഷ്യൽ കൂട്ടായ്മയായ പി.ജെ. ആർമിയിലെ പ്രധാനപ്പെട്ട വ്യക്തിയാണ് ആകാശ് തില്ലങ്കരി. അയാളെ ജയരാജനെ ഉപയോഗിച്ചുകൊണ്ടുതന്നെ തള്ളിപ്പറഞ്ഞു. എന്നാൽ അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല ഈ വിഷയം. ഇത് നിങ്ങളുടെ പാർട്ടിക്ക് ഒത്തുതീർപ്പാക്കി അവസാനിപ്പിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.

​ ​പി​ണ​റാ​യി​-​ ​സ​തീ​ശ​ൻ​ ​വാ​ഗ്വാ​ദം​ ​-​--

ആ​കാ​ശി​ന്റെ​ ​ചു​മ​ലി​ൽ​ ​ചാ​ര​രു​തെ​ന്നും കാ​ലം​ ​ക​ണ​ക്ക് ​ചോ​ദി​ക്ക​യാ​ണെ​ന്നും

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യെ​ ​സ​ഭ​യി​ൽ​ ​ത​ള്ളി​പ്പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​ഗു​ണ്ട​ക​ളു​ടെ​ ​ത​ണ​ലി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല​ ​സി.​പി.​എ​മ്മെ​ന്നും​ ​ഇ​ത്ത​ര​ക്കാ​രെ​ ​മ​ഹ​ത്വ​വ​ത്ക​രി​ച്ച് ​അ​വ​രു​ടെ​ ​ചു​മ​ലി​ൽ​ ​ചാ​രി​നി​ൽ​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷം​ ​ശ്ര​മി​ക്ക​രു​തെ​ന്നും​ ​പ​റ​ഞ്ഞു.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ആ​രെ​ ​ചാ​രി​യാ​ണ് ​നി​ങ്ങ​ൾ​ ​നി​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​തി​രി​ച്ച​ടി​ച്ചു.

മു​ഖ്യ​മ​ന്ത്രി ഞ​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​വ​രു​ന്ന​ ​എ​ല്ലാ​വ​രും​ ​എ​ല്ലാ​ ​തെ​റ്റു​ക​ൾ​ക്കും​ ​അ​തീ​ത​രാ​യ​വ​രെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ല.​ ​മ​നു​ഷ്യ​ർ​ക്കു​ള്ള​ ​ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ ​അ​വ​ർ​ക്കു​മു​ണ്ടാ​കാം.​ ​തി​രു​ത്താ​ൻ​ ​പ​റ്റു​ന്ന​വ​ ​തി​രു​ത്തും.​ ​അ​ല്ലാ​ത്ത​വ​യി​ൽ​ ​ന​ട​പ​ടി​യി​ലേ​ക്ക് ​ക​ട​ക്കും.​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ൾ​ക്ക് ​പു​റ​ത്താ​ക്കി​യ​ ​ചി​ല​ർ​ ​ശ​ത്രു​ത​യോ​ടെ​ ​പെ​രു​മാ​റു​ന്നു​ണ്ട്.​ ​അ​തി​ൽ​ ​വ​ല്ലാ​ത്ത​ ​മ​നഃ​സു​ഖം​ ​അ​നു​ഭ​വി​ക്കേ​ണ്ട.​ ​അ​തൊ​ന്നും​ ​ഞ​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​മ​ല്ല.​ ​ഗു​ണ്ടാ​ത്ത​ല​വ​ന്മാ​രെ​ ​സം​ര​ക്ഷി​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​പൊ​ലീ​സ് ​ന​ട​പ​ടി​യു​ടെ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ലും​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ടാ​റു​മി​ല്ല.​ ​ആ​കാ​ശും​ ​ജി​ജോ​യും​ ​കാ​പ്പ​ചു​മ​ത്ത​പ്പെ​ട്ട് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​ണ്.​ ​പൊ​തു​ജീ​വി​ത​ത്തി​ന്റെ​ ​സ്വ​സ്ഥ​ത​യ്ക്കു​മേ​ൽ​ ​ഭീ​തി​പ​ട​ർ​ത്തു​ന്ന​ ​അ​ക്ര​മി​സം​ഘ​ങ്ങ​ളെ​ ​ഉ​ന്മൂ​ല​നം​ ​ചെ​യ്യ​ണ​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട്.

വി.​ഡി.​ ​സ​തീ​ശൻ ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ആ​രെ​ ​ചാ​രി​യാ​ണ് ​നി​ന്ന​തെ​ന്ന് ​ഇ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​മ​റ​ന്നു​പോ​യി.​ ​സോ​ളാ​ർ​ ​കേ​സ് ​പ്ര​തി​യ​ ​ചാ​രി​ ​സം​സ്ഥാ​നം​ ​സ്‌​നേ​ഹി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​നി​ന്ന​വ​രാ​ണ് ​നി​ങ്ങ​ൾ.​ ​നാ​ല് ​ത​വ​ണ​ ​അ​ന്വേ​ഷി​ച്ചി​ട്ടും​ ​ഒ​ന്നും​ ​കി​ട്ടാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​വെ​ള്ള​ക്ക​ട​ലാ​സി​ൽ​ ​പ​രാ​തി​ ​എ​ഴു​തി​ ​വാ​ങ്ങി​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട് ​അ​പ​മാ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​പ്പോ​ൾ​ ​കാ​ലം​ ​നി​ങ്ങ​ളോ​ട് ​ക​ണ​ക്ക് ​ചോ​ദി​ക്കു​ക​യാ​ണ്.​ ​അ​ത് ​ഇ​നി​യും​ ​തു​ട​രും.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ഞ​ങ്ങ​ൾ​ ​അ​വ​രെ​യൊ​ക്കെ​ ​ചാ​രി​ ​നി​ന്നാ​ൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ക്കേ​ണ്ടി​വ​രും.